ഇന്നൊരു മോശം ദിവസമായിരുന്നുവെങ്കിൽ


ഇന്നൊരു മോശം ദിവസമായിരുന്നുവെങ്കിൽ രാജീവ് ചൗക്കിലെ പാർക്കിലെ ചെളിപിടിച്ച പുൽത്തകിടിയിൽ ചെളിയേക്കുറിച്ചോ, കീടാണുക്കളെ കുറിച്ചോ ചിന്തിക്കാതെ ഒറ്റപ്പെട്ട ഏതെങ്കിലും നായയോടൊപ്പം കണ്ണിൽ കാണുന്ന മനുഷ്യരെയെല്ലാം വെറുതെ നോക്കിയിരുന്നേനെ. Kfc യിലെ ഫ്രൈഡ് ചിക്കൻ ഒരു ദാക്ഷിണ്യവും കൂടാതെ കടിച്ച് മുറിച്ച് കഴിച്ചേനെ. ഏതെങ്കിലും മനുഷ്യനെ വിളിച്ച് വാതോരാതെ വർത്തമാനം പറഞ്ഞേനെ. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത എതെങ്കിലും സിനിമകൾ വീണ്ടും കണ്ട് കരഞ്ഞേനെ. ഒടുവിൽ നക്ഷത്രമില്ലാത്ത ആകാശത്തിലെ ഇരുട്ട് മുഴുവൻ വിഴുങ്ങി ഉള്ളിലെ ഇരുട്ടിനെ തോൽപ്പിക്കാൻ കഴിയാതെ തളർന്നുറങ്ങിയേനെ.. ഇന്നൊരു മോശം ദിവസമായിരുന്നുവെങ്കിൽ നിങ്ങൾ എന്ത് ചെയ്തേനെ?

0 Comments:

Post a Comment