എന്റെ എഴുത്തുകാർ


ഉറക്കമില്ലാത്ത രാത്രികളിൽ വലിയ വായനക്കാരെ പോലെ ഗാർസിയ മാർക്കസോ , നെരൂദയോ ഒന്നും കൂട്ടിനു വരാറില്ല പകരം എനിക്ക് ചുറ്റുമുള്ള , ഒന്ന് കൈനീട്ടിപിടിച്ചാൽ തൊടാവുന്ന ദൂരത്തിലുള്ള ജീവിതത്തിന്റെ ചൂരും ചുവപ്പുമെഴുതുന്ന ആളുകളെ തേടിപ്പിടിച്ച് കൂട്ടിരുത്താറുണ്ട് വരികളിലൂടെ. അവരെ വായിക്കുമ്പോൾ എനിക്കെന്നെ തന്നെ വായിക്കാൻ കഴിയാറുണ്ട് പലരുടെയും വരികളിൽ ഞാൻ അവിടിവിടെയായി കുരുങ്ങി കിടക്കുന്നത് പോലെ തോന്നാറുണ്ട്. ചിലപ്പോഴൊക്കെ എന്റെ ചിന്തകൾക്ക് ഇത്രയും മനോഹാരിത ഉണ്ടോ എന്ന് അതിശയിപ്പിക്കുന്ന വിധം വാക്കുകൾ കൊണ്ട് വിസ്മയിപ്പിക്കുന്നവരാൽ അനുഗ്രഹീതമാണ് ഞാൻ. മറ്റു ചിലപ്പോൾ എനിക്കെന്തുകൊണ്ട് ഇങ്ങനൊരു രീതിയിൽ ചിന്തിക്കാൻ കഴിഞ്ഞില്ല എന്നതിൽ പരിഭവിപ്പിക്കുന്ന, അക്ഷരങ്ങളിൽ ജീവിക്കുന്ന, വരികളിലൂടെ ജീവിപ്പിക്കുന്ന ചില മനുഷ്യർ… ആർത്തിയോടെ വായിക്കുന്നത് അവരെ മാത്രമാണ്… എത്ര നടന്നാലും തീരാത്ത ചിന്തയുടെ വഴികൾ കാണിച്ചുതരുന്നത് അവരുമാത്രമാണ്….

0 Comments:

Post a Comment